Top

കബഡി കളിച്ച് പ്രഗ്യാ സിംഗ്; പരിഹസിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

മണ്ഡലമായ ഭോപാലില്‍ ബുധനാഴ്ച്ച കാളിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു എംപി വനിത താരങ്ങള്‍ക്കൊപ്പം കബഡി കളിച്ചത്.

14 Oct 2021 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കബഡി കളിച്ച് പ്രഗ്യാ സിംഗ്; പരിഹസിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍
X

മാലേഗാവ് സ്‌ഫോടന കേസില്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാകൂര്‍ കബഡി കളിക്കുന്ന വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഗര്‍ബ നൃത്തത്തിന് പിന്നാലെ എംപിയുടെ കബഡി വീഡിയോ എന്ന പേരില്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

തന്റെ മണ്ഡലമായ ഭോപാലില്‍ ബുധനാഴ്ച്ച കാളിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു എംപി വനിത താരങ്ങള്‍ക്കൊപ്പം കബഡി കളിച്ചത്. പിന്നാലെ പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇനി എപ്പോഴാണ് എന്‍ഐഎയ്ക്ക് മുന്നില്‍ ഹാജരാകേണ്ടത് എന്ന് ചോദിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ബിവി ശ്രീനിവാസ ട്വീറ്റ് ചെയ്തത്.


ഇതാദ്യമായല്ല ബിജെപി എംപിയുടെ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്ന വാദത്തിന് തിരിച്ചടി ഉയര്‍ത്തിക്കൊണ്ടുള്ള വീഡിയോ പുറത്തുവരുന്നത്. നവരാത്രിയുമായി ബന്ധപ്പെട്ട് എംപി ഗര്‍ബ കളിക്കുന്നതും കൂടാതെ ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ ജയിലിലായിരുന്ന പ്രഗ്യാ സിംഗിന് 2017ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകുന്നതിലും എന്‍ഐഎ കോടതി ഇവര്‍ക്ക് ഇളവ് നല്‍കിയിരുന്നു.


Popular Stories

    Next Story