Top

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ആകെ അറസ്റ്റിലായത് 106 പേർ

പോപ്പുലർ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്

22 Sep 2022 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ആകെ അറസ്റ്റിലായത് 106 പേർ
X

ന്യൂഡൽഹി: അറസ്റ്റിലായ കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എന്‍ഐഎ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡിന് പിന്നാലെ രാജ്യത്താകെ അറസ്റ്റിലായത് 106 പേരാണ്. പോപ്പുലർ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഡല്‍ഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ പി ജസീര്‍, കെ പി ഷഫീര്‍, പി അബൂബക്കര്‍, ഇ എം അബ്ദുള്‍ റഹ്മാന്‍, പി കോയ എന്നിവർ അറസ്റ്റിലായത്. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അന്‍സാരി, എം എം മുജീബ് എന്നിവർ കേരളത്തിലെടുത്ത കേസിലാണ് അറസ്റ്റിലായത്.

കേരളത്തിൽ നിന്ന് 22 പേർ മഹാരാഷ്ട്രയിലും കർണാടകത്തിലും (20 വീതം), തമിഴ്‌നാട് (10), അസം (9), ഉത്തർപ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ അറസ്റ്റുണ്ടായത്. പുതുച്ചേരിയും ഡൽഹിയും (3 വീതം), രാജസ്ഥാൻ (2) പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ഇഡി കസ്റ്റഡിയിലെടുത്ത 22 പേരില്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ കസ്റ്റഡിയില്‍ എടുത്ത 14 നേതാക്കളുടെ അറസ്റ്റ് കൂടി എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു. റെയ്ഡിന് 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനോടകം ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത എന്നിവരുൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് യോ​ഗത്തിൽ പങ്കെടുത്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിനെക്കുറിച്ചും തീവ്രവാദികൾക്കെതിരെയുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്തതായാണ് വിവരം. റെയ്ഡ് വിവരം ഉന്നത ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് നൽകി. അമിത് ഷാ റെയ്ഡ് വിവരങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

STORY HIGHLIGHTS: Popular Front leaders in Kerala released into custody by NIA

Next Story