Top

മാര്‍പാപ്പ-മോദി കൂടിക്കാഴ്ച ഇന്ന്; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

30 Oct 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍പാപ്പ-മോദി കൂടിക്കാഴ്ച ഇന്ന്; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും
X

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനില്‍ വെച്ചാണ് കൂടിക്കാഴ്ച. ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബര്‍ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബര്‍ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും.

അര മണിക്കൂറോളമായിരിക്കും മാര്‍പാപ്പ-മോദി കൂടിക്കാഴ്ച. മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്.വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്‌റാള്‍, എബി വാജ്‌പേയ് എന്നിവരാണ് മുമ്പ് മാര്‍പാപ്പയെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഒടുവിലായി ഇന്ത്യ സന്ദര്‍ശിച്ചത്. 1999 ലായിരുന്നു ഈ കൂടിക്കാഴ്ച. അന്ന് എബി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് നല്‍കിയത്.

Next Story