തമിഴ്നാട്ടിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയെ തെരഞ്ഞ് പൊലീസ്
കഴിഞ്ഞ 5 വർഷമായി ധരണിയുമായി ഗണേഷൻ പ്രണയത്തിലായിരുന്നു
18 March 2023 12:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തമിഴ്നാട്: നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണി(19)യാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വിഴുപുരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. മധുരപ്പാക്കം സ്വദേശി ഗണേഷാണ് പെൺകുട്ടിയെ കൊല്ലപ്പെടുത്തിയത്. വില്ലുപുരത്തെ സ്വകാര്യ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ധരണി.
ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയിൽ പോയ ധരണിയെ ഗണേഷ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 5 വർഷമായി ധരണിയുമായി ഗണേഷൻ പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ധരണി പ്രതിയോട് സംസാരിക്കുന്നത് നിർത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻമാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS: police started investigation in tamilnadu villupuram incident