Top

പ്ലാസ്റ്റിക് ബാഗിൽ വെട്ടിനുറുക്കിയ ശരീരഭാഗങ്ങൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

സംഭവ സ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തി വരുകയാണ്

19 March 2023 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലാസ്റ്റിക് ബാഗിൽ വെട്ടിനുറുക്കിയ ശരീരഭാഗങ്ങൾ; അന്വേഷണം ആരംഭിച്ച് പൊലീസ്
X

ന്യൂഡൽഹി: ഡൽഹിയിൽ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടത്തി. ഡൽഹിയിലെ സാരൈ കാലെ ഖാനിൽ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപമാണ് ശരീരഭാഗങ്ങളുളള ബാ​ഗ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് ഇടൻ തന്നെ സ്ഥലത്തെത്തി. തുടർന്ന് പരിശോധന നടത്തി ശരീരഭാഗങ്ങൾ വീണ്ടെടുത്ത് മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് അയച്ചു.

ശരീരഭാ​ഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തി വരുകയാണ്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് നിർമ്മാണ സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ശരീരഭാഗങ്ങളും തലമുടിയും കണ്ടെത്തി. തുടർന്ന് അവശിഷ്ടങ്ങൾ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHTS: police started investigation in new delhi incident

Next Story