ശബ്ദമലിനീകരണം: കർണ്ണാടകയിലെ ആരാധനാലയങ്ങൾക്ക് പൊലീസിന്റെ നോട്ടീസ്
വ്യാവസായിക, പാർപ്പിട, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബൽ പരിധി പൊലീസ് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്
17 Feb 2022 8:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കർണ്ണാടകയിലെ മുസ്ലിം പളളികളിലെ ശബ്ദ മലിനീകരണത്തിനെതിരെ നടപടിയെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ അമ്പലങ്ങൾക്കും ക്രിസ്ത്യൻ പളളികൾക്കുമെതിരെ കർണ്ണാടക പൊലീസ്. അമ്പലങ്ങളിലും പളളികളിലും പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മെെക്കുകളും മണികളും ഉപയോഗിക്കുന്നതിനെതിരെയാണ് പൊലീസ് നോട്ടീസ് നൽകിയത്.
നേരത്തെ മുസ്ലിം പളളികളിൽ പ്രാർത്ഥന സമയത്ത് ഉയർന്ന ശബ്ദത്തിൽ മെെക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുളള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ- 2000 പ്രകാരമാണ് ഡെസിബൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് അമ്പലങ്ങൾക്കും പളളികൾക്കും പൊലീസ് നോട്ടീസ് നൽകിയത്.
വ്യാവസായിക, പാർപ്പിട, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബൽ പരിധി പൊലീസ് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. നിയമപ്രകാരമാണ് ഇക്കാര്യം ചെയ്യുന്നതെന്നും, എല്ലാ മത, മതേതര സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: Police send notice to temples and churches due to noise pollution in Karnataka