Top

ഡൽഹിയിൽ തീപിടിച്ച കെട്ടിടത്തിന് എൻഒസി ഇല്ല; ഉടമ ഒളിവിൽ, കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെടുക്കാൻ സാധ്യത

മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് സംഘത്തിന്റെ സഹായം തേടും.

14 May 2022 12:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹിയിൽ തീപിടിച്ച കെട്ടിടത്തിന് എൻഒസി ഇല്ല; ഉടമ ഒളിവിൽ, കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെടുക്കാൻ സാധ്യത
X

ഡൽഹി: കെട്ടിടത്തിന് തീപിടിച്ച് 27 പേർ മരിച്ച സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരം മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുളള കെട്ടിടത്തിനാണ് തീപിടിച്ചത്. ഈ കെട്ടിടത്തിന് തീപിടിത്തത്തിൽ എൻഒസി ഇല്ലെന്നും പൊലീസ് പറഞ്ഞു. കെട്ടിട ഉടമ മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

'കെട്ടിടത്തിന് തീപിടിത്ത എൻഒസി ഇല്ലായിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥൻ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ര ഇപ്പോൾ ഒളിവിലാണ്, ഇയാളെ ഉടൻ പിടികൂടും.' എന്ന് ഡിസിപി സമീർ ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീപിടിത്തത്തിൽ ഇതുവരെ 27 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ആകെ 27 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഞങ്ങൾ ഫോറൻസിക് സംഘത്തിന്റെ സഹായം തേടും. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം ഇനിയും പൂർത്തിയായിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു.

സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടേയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കമ്പനി ഉടമകൾ പൊലീസ് കസ്റ്റഡിയിലാണ്.

പരുക്കേറ്റവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടർന്നത്. തീ അണയ്ക്കാൻ 24 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായത്.

മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ആദ്യം 10 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു.

STORY HIGHLIGHTS: Police Says Delhi Fire Tragedy, Building did not Have Fire NOC and the Owner is Absconding

Next Story

Popular Stories