Top

മുക്താര്‍ അന്‍സാരിയുടെ മാതാവിന്റെ പേരിലുള്ള മൂന്നരകോടി വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി

റാബിയ ഖാത്തുണിന്റെ പേരില്‍ ഖാസിപൂര്‍ ജില്ലയിലുള്ള സ്ഥാലമാണ് കണ്ടുകെട്ടിയത്

11 April 2022 4:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുക്താര്‍ അന്‍സാരിയുടെ മാതാവിന്റെ പേരിലുള്ള മൂന്നരകോടി വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
X

ലക്‌നൗ: രാഷ്ട്രീയ പ്രവര്‍ത്തകനും അധോലോക നായകനുമായിരുന്ന മുക്താര്‍ അന്‍സാരിയുടെ മാതാവിന്റെ പേരിലുള്ള മൂന്നര കോടി വില വരുന്ന സ്ഥലം കണ്ടുകെട്ടി. മുക്താര്‍ അന്‍സാരിയുടെ മാതാവ് റാബിയ ഖാത്തുണിന്റെ പേരില്‍ ഖാസിപൂര്‍ ജില്ലയിലുള്ള സ്ഥാലമാണ് കണ്ടുകെട്ടിയതെന്ന് യു പി പൊലീസ് പറഞ്ഞു.

ഗുണ്ടാ നിയമപ്രകാരമാണ് പൊലീസിന്റെ നടപടി. മുക്താറിന്റെയും ബന്ധുക്കളുടെയും അറുപത് കോടിയോളം വരുന്ന സ്വത്ത് വകകളും വരും ദിവസങ്ങളില്‍ കണ്ടുകെട്ടുമെന്ന് പൊലീസ് അറിയിച്ചു. മുക്താറിന്റെ സഹായിയുടെ കൈവശമുണ്ടായിരുന്ന നൂറുകോടിയോളം വരുന്ന സ്വത്ത് വകകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി മുക്താറിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

1996 മുതല്‍ 2022 വരെ അഞ്ച് തവണ മുക്താര്‍ നിയമസഭയിലേക്ക് എത്തിയിരുന്നു. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ മുക്താര്‍ മത്സരിച്ചിരുന്നില്ല. മുക്താറിന്റെ മകന്‍ അബ്ബാസ് അന്‍സാരിയാണ് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്കു വേണ്ടി മത്സരിച്ചത്. സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച അബ്ബാസ് നിലവില്‍ എംഎല്‍എയാണ്.


Story Highlight: Police have attached a plot of land worth ₹ 3.50 crore in Ghazipur district belonging to the mother of Mukhtar Ansari

Next Story