Top

'സമൂഹത്തില്‍ ഐക്യവും ചൈതന്യവും വര്‍ധിപ്പിക്കട്ടെ'; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട‍്രപതിയും

ഓണം പ്രകൃതിയുടെ സുപ്രധാന പങ്കിനെയും കര്‍ഷകരുടെ പ്രാധാന്യത്തെയും ഉറപ്പിക്കുന്നു

8 Sep 2022 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമൂഹത്തില്‍ ഐക്യവും ചൈതന്യവും വര്‍ധിപ്പിക്കട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട‍്രപതിയും
X

ന്യൂഡൽഹി: ലോകമെങ്ങുമുളള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എല്ലാ സഹപൗരന്മാർക്കും വിശേഷിച്ച് മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്‍റെ ഉല്‍സവമായ ഓണത്തിന്‍റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു ആശംസിച്ചു.

ഓണം പ്രകൃതിയുടെ സുപ്രധാന പങ്കിനെയും കര്‍ഷകരുടെ പ്രാധാന്യത്തെയും ഉറപ്പിക്കുന്നു. സമൂഹത്തില്‍ ഐക്യവും ചൈതന്യവും വര്‍ധിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും മലയാളികൾക്ക് ഓണാശംസ അറിയിച്ചിട്ടുണ്ട്.

ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നത്. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിതെന്നും ഓണാശംസ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്ക് ഔദ്യോ​ഗികമായി ഇന്നലെയാണ് തുടക്കമായത്. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര 12ന് നടക്കും.

STORY HIGHLIGHTS: pm narendra modi and president says onam wishes

Next Story

Popular Stories