കൊവിഡ് കേസുകൾ കൂടുന്നു; വീണ്ടും നിയന്ത്രണങ്ങൾ? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് യോഗം ചേരും
13 Jan 2022 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകീട്ട് നാലരയക്കാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തില്‍ സംസസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിനു മുകളിലാണ്.
കൊവിഡ് വ്യാപനം പ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അതേസമയം രാജ്യ വ്യാപക ലോക്ഡൗണ്‍ അജണ്ടയിലില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കേും. ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയേക്കും.
കേരളത്തിൽ കൊവിഡ് കേസുകളും രോഗവ്യാപന നിരക്കും കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ ടിപിആറിൽ മൂന്നിരട്ടിയിലധികം വർധനവാണ് ഉണ്ടായത്. ആദ്യ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതീവ ജാഗ്രത ഇല്ലെങ്കിൽ ഒമിക്രോൺ സാഹചര്യം ആപത്താണെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
- TAGS:
- COVID IN INDIA
- PM Modi