Top

'പെട്ടന്ന് സുഖംപ്രാപിച്ച് തിരിച്ചുവരട്ടെ ഞാന്‍ പ്രാര്‍ഥിക്കാം'; ചികിത്സയിലുളള മന്‍മോഹന്‍ സിങിന് പ്രധാനമന്ത്രിയുടെ സന്ദേശം

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് മന്‍മോഹന്‍ സിങ് ചികിത്സയിലുളളത്.

14 Oct 2021 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്ടന്ന് സുഖംപ്രാപിച്ച് തിരിച്ചുവരട്ടെ ഞാന്‍ പ്രാര്‍ഥിക്കാം; ചികിത്സയിലുളള മന്‍മോഹന്‍ സിങിന് പ്രധാനമന്ത്രിയുടെ സന്ദേശം
X

പനി ബാധിച്ച് ആശുപത്രിയിലായ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് വേഗത്തില്‍ സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്ന സന്ദേശം അയച്ച് പ്രധാന മന്ത്രി. 'ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാമെന്നും' മോദി ട്വിറ്ററിലെഴുതിയ സന്ദേശത്തിലൂടെ പറഞ്ഞു.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് മന്‍മോഹന്‍ സിങ് ചികിത്സയിലുളളത്. ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പനിമൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും എയിംസ് ആശുപത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.



Next Story