Top

കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ റാലി; ഗതാഗതമൊരുക്കുന്നത് ബെംഗളുരു ടെക്കികള്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാനാണ് സിപിഐഎം തീരുമാനം

13 Sep 2022 4:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ റാലി; ഗതാഗതമൊരുക്കുന്നത് ബെംഗളുരു ടെക്കികള്‍
X

ബെംഗളുരു: ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഐഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി. പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണാറായി വിജയന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 18നാണ് പരിപാടി.

പിണറായി വിജയനൊപ്പം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സിപിഐഎം തീരുമാനം.

ഭാരത് ജോഡോ യാത്ര കേരളത്തില്‍ 19 ദിവസം പര്യടനം നടത്തുന്നതിനെ സിപിഐഎം പരിഹസിച്ചിരുന്നു. ബിജെപിക്കെതിരെ പോരാടാനാണ് രാഹുല്‍ യാത്ര നയിക്കുന്നതന്നൊണ് പറയുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കേവലം രണ്ട് ദിവസം മാത്രമാണ് പര്യടനമുള്ളതെന്നായിരുന്നു സിപിഐഎമ്മിന്റെ പരിഹാസം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് ബാഗെപ്പള്ളി. പാര്‍ട്ടിക്ക് അമ്പതിനായിരത്തിന് മുകളില്‍ വോട്ടുകളാണ് ഇവിടെ ഉള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിപിഐഎം പരിപാടിയിലൂടെ സംഘടിപ്പിക്കുന്നത്.

Story highlights: Pinarayi Vijayan will attend the meeting conducting by cpim karnataka in bageppally

Next Story