Top

ഉത്താരാഖണ്ഡിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; പതിനാല് പേർ മരിച്ചു, രണ്ടുപേരുടെനില ഗുരുതരം

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

22 Feb 2022 6:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്താരാഖണ്ഡിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; പതിനാല് പേർ മരിച്ചു, രണ്ടുപേരുടെനില  ഗുരുതരം
X

ഉത്തരാഖണ്ഡ് കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനനാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് നിലേഷ് ആനന്ദ് ഭാർനെ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെ‌ടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Story Highlights : uttarakhand accident 11 people die returning from a wedding

Next Story