Top

പാകിസ്താന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും മരവിപ്പിച്ച് ഇന്ത്യ

1 Oct 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാകിസ്താന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും മരവിപ്പിച്ച് ഇന്ത്യ
X

ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. മുമ്പും പാകിസ്താന്‍ സര്‍ക്കാരിന്റെ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചിട്ടുണ്ട്. ജൂലൈയില്‍ പാകിസ്താനില്‍ നിന്നുള്ള ട്വിറ്റര്‍ ഹാൻഡിലുകള്‍ നിരോധിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂൺ മാസത്തിൽ, യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഓഗസ്റ്റിൽ, വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന 8 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെ ഇന്ത്യ തടഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകൾ, 4 ഫേസ്ബുക്ക് പേജുകൾ, 5 ട്വിറ്റർ അക്കൗണ്ടുകൾ, 3 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവ കേന്ദ്ര സർക്കാർ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

STORY HIGHLIGHTS: Pakistan government's official Twitter account again withheld in India

Next Story