പോരാട്ടം ഇനിയും ശക്തിപ്പെടും; തെറ്റായ നയം തിരുത്താന്‍ ജനത്തിനും കഴിയുമെന്നതിന്റെ തെളിവെന്ന് പി കൃഷ്ണപ്രസാദ്
കര്‍ഷകര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ബഹുജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരുടെ വിജയം കൂടിയാണിതെന്നും പി കൃഷ്ണപ്രസാദ്
19 Nov 2021 5:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യയിലെ കര്‍ഷക സംഘടനകളുടെ വിജയമാണ് കാര്‍ഷിക നിയമം പിന്‍വലിച്ചതിലൂടെ നടപ്പിലായതെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് കൃഷ്ണ പ്രസാദ്. കര്‍ഷകര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ബഹുജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരുടെ വിജയം കൂടിയാണിതെന്നും പി കൃഷ്ണപ്രസാദ് കൂട്ടിചേര്‍ത്തു.
രാഷ്ട്രീയമായി തെറ്റായ നയങ്ങള്‍ തിരുത്തുന്നതില്‍ ജനങ്ങള്‍ക്ക് കഴിയും എന്നതിന്റെ തെളിവാണിതെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
'തൊഴിലാളി-കര്‍ഷക സംഘടനകള്‍ ഒരുമിച്ച് നവംബര്‍ 26 ന് ഉത്തര്‍പ്രദേശില്‍ സമരം നടത്താനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. അതിശക്തമായ പ്രക്ഷോഭത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ജനങ്ങള്‍ക്ക് അതിലൂടെ മനസിലാകും. പൊതുസമ്പത്തും അംബാനിയും അദാനിയും ഉള്‍പ്പെടെയുള്ള കേന്ദ്രത്തിനെതിരെയുള്ള സമരം ശക്തിപ്പെടും. പോരാട്ടും ഇനിയും ശക്തിപ്പെടും.' കൃഷ്ണ പ്രസാദ് കൂട്ടിചേര്‍ത്തു.
ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.