Top

'പണം വാരിയെറിഞ്ഞ് അധികാരം പിടിച്ചെടുക്കും'; മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ 'കമല' 3.0, ചാണക്യന്‍ അമിത് ഷാ?

2019ല്‍ ജെഡിഎസ്-കോണ്‍ഗ്രസ് കൂട്ടുക്കെട്ടിനെതിരെ നടത്തിയ നീക്കത്തില്‍ കേന്ദ്ര എജന്‍സികളുടെ സ്വാധീനം ഉപയോഗപ്പെടുത്തിയതായും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

22 Jun 2022 5:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണം വാരിയെറിഞ്ഞ് അധികാരം പിടിച്ചെടുക്കും; മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ കമല 3.0, ചാണക്യന്‍ അമിത് ഷാ?
X

മഹാരാഷ്ട്രയില്‍ ബിജെപി പരീക്ഷിക്കുന്നത് 'ഓപ്പറേഷന്‍ കമല'യെന്ന് സ്ഥിരീകരണം. അമിത് ഷാ നേരിട്ട് പുതിയ നീക്കങ്ങള്‍ നേതൃത്വം വഹിക്കുന്നുവെന്നും സൂചനകളുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കിയതെന്നാണ് പുതിയ അഭ്യുഹങ്ങള്‍ വ്യക്തമാക്കുന്നത്. 40 എംഎല്‍എമാര്‍ തന്റെയൊപ്പമുണ്ടെന്നും ബാല്‍ താക്കറെയുടെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞത് ബിജെപിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നും വിവരമുണ്ട്.

കര്‍ണാടകയിലാണ് 'ഓപ്പറേഷന്‍ കമല' അഥവാ 'ഓപ്പറേഷന്‍ താമര' എന്ന രാഷ്ട്രീയ കുതന്ത്രം ബിജെപി ആദ്യമായി കളത്തിലിറക്കുന്നത്. 2008ല്‍ കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയ്ക്ക് അധികാര സ്ഥിരത ഉറപ്പാക്കുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് ഓപ്പറേഷന്‍ കമല നടപ്പിലാക്കുന്നത്. 224 നിയമസഭാ മണ്ഡലങ്ങളില്‍ 110 പിടിച്ചെടുത്ത ബിജെപി 2008ല്‍ വലിയ മുന്നേറ്റമാണ് കര്‍ണാടകയില്‍ നടത്തിയത്. എന്നാല്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നതിന് മൂന്ന് സീറ്റുകള്‍ കൂടി യെദ്യൂരപ്പയ്ക്ക് ആവശ്യമായിരുന്നു. ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും സ്ഥിരത ഉറപ്പിക്കാന്‍ കൂടുതല്‍ എംഎല്‍എമാരെ ആവശ്യമായിരുന്നു.

ഓപ്പറേഷന്‍ കമലയിലൂടെ ഏഴ് എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലേക്ക് എത്തിച്ചു. മൂന്ന് കോണ്‍ഗ്രസ്, നാല് ജെഡിഎസ് എംഎല്‍എമാരാണ് കളം മാറിയത്. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ചിടത്ത് ബിജെപി വിജയിക്കുകയും കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് തന്നെ ഉറപ്പിക്കുകയും ചെയ്തു. സമീപ വര്‍ഷങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം സൗത്ത് ഇന്ത്യയില്‍ വിജയകരമായി നടപ്പിലാക്കിയ രാഷ്ട്രീയ നീക്കങ്ങളിലൊന്നായിരുന്നു ഓപ്പറേഷന്‍ 'കമല'. 2018ന് ശേഷം ഗോവ, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന നീക്കങ്ങള്‍ ബിജെപി വിജയകരമായി പൂര്‍ത്തിയാക്കി. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ചെറു പാര്‍ട്ടികളെ പിന്തുണച്ച് വലിയ ഒറ്റകക്ഷിയെ ഭരണകക്ഷിയാക്കാതെ മാറ്റാനും ബിജെപിക്ക് സാധിച്ചു.

എന്താണ് ഓപ്പറേഷന്‍ കമല?

എതിര്‍പക്ഷത്തു നിന്ന് എംഎല്‍എമാരെയും എംപിമാരെയും കൂറുമാറ്റാന്‍ ആസൂത്രണം ചെയ്ത പദ്ധതിയെന്ന് ഒറ്റവാക്കില്‍ വിളിക്കാം. പണം, അധികാരം, ഇതര സ്ഥാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് ഓപ്പറേഷന്‍ കമല നടപ്പിലാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി തെളിയിക്കപ്പെടാത്ത ഇത്തരം ഓഫറുകളെക്കുറിച്ച് ഒറ്റപ്പെട്ട വാര്‍ത്തകളുണ്ട്. ഇഡി, സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്ന് കൂറുമാറുന്നവരും ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

2019ല്‍ ജെഡിഎസ്-കോണ്‍ഗ്രസ് കൂട്ടുക്കെട്ടിനെതിരെ നടത്തിയ നീക്കത്തില്‍ കേന്ദ്ര എജന്‍സികളുടെ സ്വാധീനം ഉപയോഗപ്പെടുത്തിയതായും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഓപ്പറേഷന്‍ കമല അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശങ്ങളിലൂടെയാണ് നടപ്പിലാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പശ്ചിമ ബംഗാളില്‍ ബിജെപി സമാന ശ്രമം നടത്തിയെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. അന്ന് ബിജെപിയിലേക്ക് കൂറുമാറിയ മമത ബാനര്‍ജിയുടെ വലംകൈ മുകുള്‍ റോയി ഉള്‍പ്പെടെയുള്ളവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു.

Story Highlights: What is 'Operation kamala'

Next Story