Top

യുക്രൈൻ ദൗത്യം; കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

തിരിച്ചെത്തുന്നവർക്ക് ആർടിപിസിആറോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമല്ല. യുക്രൈനിൽ നിന്നും എത്തുന്നവർക്ക് പതിനാല് ദിവസം സ്വയം നിരീക്ഷണം മതിയാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

28 Feb 2022 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രൈൻ ദൗത്യം; കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
X

അന്താരാഷ്ട്ര യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. റഷ്യൻ അധിനിവേശത്തിൽ യുക്രൈനിൽ നിന്ന് വിദ്യാർത്ഥികൾ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനം. തിരിച്ചെത്തുന്നവർക്ക് ആർടിപിസിആറോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമല്ല. യുക്രൈനിൽ നിന്നും എത്തുന്നവർക്ക് പതിനാല് ദിവസം സ്വയം നിരീക്ഷണം മതിയാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യുക്രൈനിൽ നിന്ന് ഇതുവരെ റുമേനിയ, ഹംഗറി രാജ്യങ്ങൾ വഴി 907 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിട്ടുണ്ട്. മോൾഡാവ വഴിയുള്ള രക്ഷാപ്രവർത്തനത്തിനുള്ള ഇന്ത്യയുടെ ശ്രമവും തുടരുകയാണ്. പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ എംബസി 10 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.യുക്രൈനിൽ നിന്ന് പോളണ്ട് അതിർത്തി കടന്ന 153 ഇന്ത്യക്കാരിൽ 80 പേരും മലയാളികളാണ്.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കേന്ദ്ര സർക്കാർ വ്യാപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകുന്നത്. അയല്‍രാജ്യങ്ങളിലേക്ക് പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

Story Highlights : Central Govt announces relaxation of covid standards for international travel

Next Story