Top

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി ഐആർസിടിസി

6 Jun 2022 10:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി ഐആർസിടിസി
X

ന്യൂഡൽഹി: ഓൺലെെൻ ടിക്കറ്റ് ബുക്കിംഗ് പരിധി വർദ്ധിപ്പിച്ച് ഐആർസിടിസി. ഇനി മുതൽ ആധാർ ആപ്പുമായി ലിങ്ക് ചെയ്ത യാത്രക്കാർക്ക് ഒരു മാസത്തിൽ 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ സാധിക്കും. ആധാർ ലിങ്ക് ചെയ്യാത്ത ഐഡി വഴി 12 ടിക്കറ്റുകൾ വരെയും ബുക്ക് ചെയ്യാൻ സാധിക്കും.

നിലവിൽ, ആധാർ ലിങ്ക് ചെയ്യാത്ത ഐഡി വഴി ഐആർസിടിസിയുടെ വെബ്‌സൈറ്റ്/ആപ്പ് വഴി ഒരു മാസത്തിൽ പരമാവധി ആറ് ടിക്കറ്റുകളും ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റുകളുമാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്.

STORY HIGHLIGHTS: Online ticket booking limit through IRCTC app increased

Next Story