Top

രാജ്യത്ത് ഇന്ധനവില കൂട്ടി; വര്‍ധന 138 ദിവസത്തിന് ശേഷം

നവംബര്‍ നാലിനായിരുന്നു അവസാനമായി ഇന്ധനവില കൂട്ടിയത്

21 March 2022 6:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്ത് ഇന്ധനവില കൂട്ടി; വര്‍ധന 138 ദിവസത്തിന് ശേഷം
X

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കൂട്ടി. ഡീസല്‍ വില ലിറ്ററിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. നവംബര്‍ നാലിനായിരുന്നു അവസാനമായി വില കൂട്ടിയത്. കോഴിക്കോട് ഡീസല്‍ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില.

റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

STORY HIGHLIGHTS: Fuel prices have risen in the country

Next Story