പൊലീസുകാരന്റെ വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു
ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
29 Jan 2023 2:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭുവനേശ്വര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഞായറാഴ്ച ഉച്ച ഒരു മണിയോടെയായിരുന്നു സംഭവം. മന്ത്രിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന എ.എസ്.ഐ ഗോപാല്‍ കൃഷ്ണദാസാണ് കിഷോര്‍ ദാസിന്റെ നെഞ്ചില്‍ വെടിവച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്റെയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് വെടിയേറ്റത്.
വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Next Story