Top

കോണ്‍ഗ്രസ് മരിച്ചെന്ന് ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി; ബിജെപിക്ക് ഈ നിലപാട് ഗുണകരമാവുമെന്ന് വിലയിരുത്തല്‍

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയേയും മോദിയേയും നേരിടുന്നതിനായി സംയുക്ത നീക്കത്തിന് ഒരുങ്ങുന്ന പ്രതിപക്ഷ പാർട്ടികളുടെ പദ്ധതികൾക്ക് എഎപിയുടെ നിലപാട് തടസ്സമാകുമെന്നും വിലയിരുത്തലുണ്ട്

16 Sep 2022 11:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് മരിച്ചെന്ന് ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി; ബിജെപിക്ക് ഈ നിലപാട് ഗുണകരമാവുമെന്ന് വിലയിരുത്തല്‍
X

ന്യൂഡൽഹി: ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ആംആദ്മി പാർട്ടിയും. എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിനെ പൂർണമായി തളളിക്കളഞ്ഞത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ​ഇതുമൂലം ഗുജറാത്തിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും വരാൻ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയേയും മോദിയേയും നേരിടുന്നതിനായി സംയുക്ത നീക്കത്തിന് ഒരുങ്ങുന്ന പ്രതിപക്ഷ പാർട്ടികളുടെ പദ്ധതികൾക്ക് എഎപിയുടെ നിലപാട് തടസ്സമാകുമെന്നും വിലയിരുത്തലുണ്ട്. ഈ നിലപാടാണ് എഎപിയെ ഡൽഹിയിലും പഞ്ചാബിലും വിജയിപ്പിച്ചതെന്നാണ് നിരീക്ഷകർ പറയുന്നു. എന്നാൽ ​ഗോവയിലും ഉത്തരാഖണ്ഡിലും കെജ്രിവാളിനെ ഇത് തുണച്ചില്ല. രണ്ട് സംസ്ഥാനങ്ങളിലേയും കോൺഗ്രസിന്റെ പദ്ധതികളെ പരാജയപ്പെടുത്താൻ ഇത് ബിജെപിയെ സഹായിച്ചുവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനും ശേഷം ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും ശക്തനായ നേതാവ് ആണ് അരവിന്ദ് കെജ്രിവാൾ എന്നത് വസ്തുതയാണ്. എന്തുകൊണ്ടാണ് അരവിന്ദ് കെജ്രിവാൾ കോൺ​ഗ്രസിനെ ലക്ഷ്യമിടുന്നത് എന്നതിനെപ്പറ്റി രാഷ്ട്രീയ മണ്ഡലത്തിൽ പല തരത്തിലുളള ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. കെജ്രിവാൾ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് അതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത്. ബിജെപിയുടേയും എഎപിയുടേയും പ്രത്യയശാസ്ത്രങ്ങൾ ഒന്നാണെന്നും ആരോപണം ഉന്നയിക്കുന്നവർ പറയുന്നു.

ബിജെപിയുമായി കോൺഗ്രസ് നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളിലാണ് കെജ്രിവാൾ ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗുജറാത്തിൽ എഎപിക്ക് പ്രതിപക്ഷ ഇടം പിടിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വ്യക്തമാകും. കോൺഗ്രസിന് പുറമെ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാരുകളുള്ള രാജ്യത്തെ ഏക പ്രതിപക്ഷ പാർട്ടി എഎപി ആണെന്നതാണ് വസ്തുതയെന്നും നിരീക്ഷകർ പറയുന്നു.

STORY HIGHLIGHTS: Observers says Arvind Kejriwal Dismissing Congress it make Gujarat a Triangular Fight

Next Story