Top

'മികച്ച വാര്‍ത്തകളെ ഡെസ്‌കില്‍ വെച്ച് ഇല്ലാതാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം നഷ്ടപ്പെടുന്നു'; ചീഫ് ജസ്റ്റിസ് എന്‍വി രമണ

27 July 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച വാര്‍ത്തകളെ ഡെസ്‌കില്‍ വെച്ച് ഇല്ലാതാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം നഷ്ടപ്പെടുന്നു; ചീഫ് ജസ്റ്റിസ് എന്‍വി രമണ
X

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നത് അവരുടെ മനോവീര്യം കെടുത്തുന്ന പ്രവൃത്തിയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. മാധ്യമപ്രവര്‍ത്തകര്‍ അപകടകരമായ സന്ദര്‍ഭങ്ങളെ തരണം ചെയ്തുകൊണ്ടു വരുന്ന വാര്‍ത്തകള്‍ ഡെസ്‌കില്‍ വെച്ചുതന്നെ കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്റെ നട്ടെല്ലാണ് മാധ്യമപ്രവര്‍ത്തനം. ജനങ്ങളുടെ കണ്ണും കാതുമാണ് മാധ്യമപ്രവര്‍ത്തകരെന്നും എന്‍ വി രമണ പറഞ്ഞു. ഗുലാബ് കോത്താരി എഴുതിയ 'ഗീത വിജ്ഞാന ഉപനിഷത്ത്' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' രാജ്യത്തിന്റെ നിലവിലെ സ്ഥിതിയില്‍ വസ്തുനിഷ്ഠമാ കാര്യങ്ങൾ പറയുന്ന വാര്‍ത്തകള്‍ അനിവാര്യമാണ്. നിങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വാണിജ്യ താല്‍പര്യങ്ങള്‍ വെച്ച് വാര്‍ത്തകളെ വളച്ചൊടിക്കരുതെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ പുലിറ്റ്‌സര്‍ പോലൊരു അവാര്‍ഡ് നമുക്കില്ല. പുലിറ്റ്‌സര്‍ ലഭിച്ച അധികം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും ഇല്ല. എന്തുകൊണ്ട് രാജ്യാന്തര ബഹുമതി ലഭിക്കുന്നില്ലെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണം.' എന്‍ വി രമണ പറഞ്ഞു.

വിമര്‍ശനാത്മകമായ വായന വളരെ പ്രധാനപ്പെട്ടതാണ്. നല്ല അറിവുള്ള പൗരന്‍ രാജ്യത്തിന്റെ ആരോഗ്യകരമായ വികസനത്തിന് പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മാധ്യമങ്ങള്‍ കംങ്കാരു കോടതികളായി മാറുന്നെന്ന് മുമ്പ് അദ്ദേഹം വിമര്‍ശിച്ചിരുന്നു. മാധ്യമ ചര്‍ച്ചകള്‍ കോടതി നടപടികള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അജണ്ടയോടെയുള്ള മാധ്യമ വിചാരണ ജനാധിപത്യത്തെ മോശമായി ബാധിക്കുന്നു. ഇലട്രോണിക് മാധ്യമങ്ങളെക്കാള്‍ പത്രങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് എസ് ബി സിന്‍ഹ മെമ്മോറിയല്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം.

STORY HIGHLIGHT: NV Ramana said that Journalists are demoralized and lose faith in the profession when brilliant stories are killed at the desk

Next Story