Top

ചുട്ടുപൊള്ളി ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖല; രേഖപ്പെടുത്തിയത് റെക്കോർഡ് താപനില, 122 വർഷത്തിനിടയിൽ ഇതാദ്യം

രാത്രികാലങ്ങളിൽ കഠിനമായ ചൂട് തുടരാൻ സാധ്യത

1 May 2022 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചുട്ടുപൊള്ളി ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖല; രേഖപ്പെടുത്തിയത് റെക്കോർഡ് താപനില, 122 വർഷത്തിനിടയിൽ ഇതാദ്യം
X

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ മാസം സ്ഥിരീകരീച്ചത് റെക്കോർഡ് താപനില. മധ്യ ഇന്ത്യയിൽ 37.78 ഡിഗ്രി സെൽഷ്യസും, വടക്കുപടിഞ്ഞാറൻ മേഖലയിൽ 35.9 ഡിഗ്രി സെഷ്യൽസുമാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. 1901നായിരുന്നു രാജ്യത്ത് ഇതിനു മുമ്പ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ജമ്മുകാശ്മീർ, ലഡാക്ക്, പ‍ഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തയത്

122 വർഷത്തിനു ശേഷമാണ് ഏപ്രിൽ മാസത്തിലെ താപനില ഇത്രയധികം ഉയരുന്നത്. അതേസമയം മെയ് മാസത്തോടെ രാജ്യത്തിൻ്റെ ഏതാനും ചില ഭാഗങ്ങളിൽ ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ദക്ഷിണേന്ത്യയിലൊഴികെ മിക്ക സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാത്രികാലങ്ങളിൽ കഠിനമായ ചൂട് തുടരാൻ സാധ്യതയുണ്ടെന്നും കാലവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അടുത്ത മാസത്തോടെ നേരിയ മഴ ലഭിക്കാൻ സാധ്യതയണ്ടെങ്കിലും ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ, ജമ്മുകാശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മഴ ദൗർലഭ്യത കുറയും. മാർച്ചിൽ 71 ശതമാനം മഴ ദൗർലഭ്യത രേഖപ്പെടുത്തിയപ്പോൾ ഏപ്രിലിൽ സാധാരണയിൽ നിന്നും ഒരു ശതമാനത്തിലധികം മഴ ലഭിച്ചു. വടക്കു പടിഞ്ഞാറ് രേഖപ്പെടുത്തിയത് 84 ശതമാനം മഴക്കുറവാണ്. അതേസമയം മധ്യ ഇന്ത്യയിൽ രേഖപ്പെടുത്തിയ മഴ ദൗർലഭ്യത 54 ശതമാനമാണ്. എന്നിരുന്നാലും, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കിഴക്ക്, വടക്കുകിഴക്ക്, കൂടാതെ ദക്ഷിണേന്ത്യയിലുമാണ്. മെയ് മാസത്തിൽ ഇന്ത്യയിൽ 61.4 മില്ലീമീറ്റർ മഴ ലഭിക്കുമെന്നതിനാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇടി മിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് വിവരം.

STORY HIGHLIGHTS; North Western Parts Of India Records Highest Heat Wave After 122 Years

Next Story