Top

'ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങും'; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍

രാജ്യത്ത് ബിജെപി ഭരണത്തില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' യുണ്ടെന്ന് ജെഡിയു

4 Sep 2022 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങും; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍
X

ന്യൂഡല്‍ഹി: ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുകയാണെങ്കില്‍ ബിജെപിക്ക് വെറും 50 സീറ്റ് മാത്രമേ കിട്ടുള്ളൂ. താന്‍ അതിനുള്ള ശ്രമത്തിലാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പട്‌നയില്‍ നടന്ന ജെഡിയുവിന്റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തത്. പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് കുമാറിനെ ചുമതലപ്പെടുത്തുക, രാജ്യത്ത് ബിജെപി ഭരണത്തില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' യുണ്ടെന്നുമുള്ള രണ്ട് പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി.

പ്രതിപക്ഷ ഐക്യത്തിനായി മറ്റു പാര്‍ട്ടികളിലെ പ്രധാന നേതാക്കളെ ഡല്‍ഹിയിലെത്തി നേരിട്ട് കാണുമെന്ന് അദ്ദേഹം നേരത്തെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയേക്കുമെന്നാണ് സൂചന.

മണിപ്പൂരില്‍ ജെഡിയുവില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന അഞ്ചു എംഎല്‍എമാര്‍ തന്നെ വന്നു കണ്ടിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ പാര്‍ട്ടി ഉപേക്ഷിച്ചതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്ന് അറിയിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.

മണിപ്പൂരിലെ രാഷ്ട്രീയാന്തരീക്ഷത്തിലുണ്ടായ മാറ്റം ജെഡിയുവും ബി ജെ പിയും തമ്മിലുള്ള വാക്‌പോരിലേക്ക് നയിച്ചു. ബീഹാറില്‍ ജെഡിയുവിന്റെ തകര്‍ച്ച തുടങ്ങിയെന്ന് ബിജെപി എംപിയും നിതീഷ് കുമാറിന്റ മുന്‍ ഡെപ്യൂട്ടിയുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. 'പോസ്റ്ററുകളും ബോര്‍ഡുകളും ആരെയും മുഖ്യമന്ത്രിയാകില്ല' എന്ന് നിതീഷ് കുമാറിന്റെ പുതിയ രാഷ്ട്രീയ തന്ത്രങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ ജെഡിയു പിളരുമെന്ന അവകാശവാദത്തിനെതിരെ ജെഡിയു പ്രസിഡന്റ് രാജീവ് രഞ്ജന്‍ 'ലല്ലന്‍' തിരിച്ചടിച്ചു. സുശീല്‍ മോദി ദിവാസ്വപ്നം കാണേണ്ടതില്ല. എന്‍ഡിഎയില്‍ സഖ്യകക്ഷികളായിരുന്നപ്പോഴും ജെഡിയു എംഎല്‍എമാര്‍ ഭരണകക്ഷിയില്‍ ലയിച്ച അരുണാചല്‍ പ്രദേശില്‍ ബിജെപി 'ഏകീകരണ ധര്‍മ്മം' പാലിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Story Highlights: Nitish Kumar JDU stung by BJP coup in Manipur throws 2024 challenge

Next Story