Top

അക്ഷയ് കുമാര്‍ വെട്ടില്‍; പുതിയ വീഡിയോ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനം

12 Sep 2022 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്ഷയ് കുമാര്‍ വെട്ടില്‍; പുതിയ വീഡിയോ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനം
X

ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പങ്കുവച്ച നടന്‍ അക്ഷയ് കുമാര്‍ അഭിനയിച്ച റോഡ് സുരക്ഷ കാമ്പയിന്‍ വീഡിയോ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിമര്‍ശനം. കാറുകളില്‍ ആറു എയര്‍ബാഗുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രചരിപ്പിക്കുന്നതിനാണ് കേന്ദ്രമന്ത്രി ഈ വിഡിയോ ട്വീറ്റ് ചെയ്തത്.

വിവാഹത്തിന് ശേഷം രണ്ട് എയര്‍ബാഗുകള്‍ മാത്രമുള്ള കാറില്‍ മകളെ വരനൊപ്പം പറഞ്ഞയച്ചതിന് വധുവിന്റെ പിതാവിനെ പൊലീസ് ഓഫിസറുടെ വേഷം ധരിച്ചെത്തിയ അക്ഷയ് കുമാര്‍ ശകാരിക്കുന്നതാണ് പരസ്യത്തിലുള്ളത്. '6 എയര്‍ബാഗുകളുള്ള വാഹനത്തില്‍ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കൂ' എന്ന കുറിപ്പിനൊപ്പമാണ് നിതിന്‍ ഗഡ്കരി ഈ വിഡിയോ ട്വീറ്റ് ചെയ്തത്.

എന്നാല്‍, വധുവിന്റെ പിതാവ് കാര്‍ സമ്മാനമായി നല്‍കിയെന്നത് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമര്‍ശനമാണ് ഉയര്‍ന്നത്. നിരവധി പേരാണ് ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Story Highlight: nithin gadkari slammed for promoting dowry

Next Story