Top

'അടുത്ത 30-40 വര്‍ഷം ബിജെപി യുഗം'; ഇന്ത്യ ലോകനേതാവാകുമെന്ന് അമിത് ഷാ

3 July 2022 9:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടുത്ത 30-40 വര്‍ഷം ബിജെപി യുഗം; ഇന്ത്യ ലോകനേതാവാകുമെന്ന് അമിത് ഷാ
X

ഹൈദരബാദ്: അടുത്ത നാല്‍പ്പത് വര്‍ഷം ഇന്ത്യയില്‍ ബിജെപിയുടെ യുഗമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഇന്ത്യ, ലോക രാജ്യങ്ങളെ നയിക്കാന്‍ നേതൃസ്ഥാനത്തെത്തുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പ്രമേയ അവതരണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ജാതീയതയും പ്രീണന നയങ്ങളും പ്രമാണിത്തവും" ഇന്ത്യ നേരിടുന്ന വലിയ ശാപങ്ങളാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ ജനത ആ ശാപങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തെലുങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബ വാഴ്ച അവസാനിപ്പിക്കുമെന്നും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഒഡീഷയിലും ബിജെപി അധികാരത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. അധികാരത്തിലുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വളരെ കാലം ബിജെപി ഭരിക്കുമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.

ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നതിന് തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ ജയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അമിത് ഷായുടെ വാക്കുകളെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജാതീയതയും കുടുംബ വാഴ്ചയും" അവസാനിച്ചെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി വളര്‍ത്തിയെടുക്കേണ്ടതിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അസം മുഖ്യമന്ത്രി അറിയിച്ചു.

STORY HIGHLIGHT: 'Next 30-40 years of BJP era'; Amit Shah that India will be the world leader

Next Story