Top

ഇന്ത്യയിലേക്കുളള റഷ്യൻ ചരക്കുകൾ പുതിയ ഇടനാഴിയിലൂടെ; ആദ്യ പരീക്ഷണം നടത്തി ഇറാൻ

ആദ്യ കൈമാറ്റം ആരംഭിച്ചതായി ഇറാൻ

12 Jun 2022 7:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിലേക്കുളള റഷ്യൻ ചരക്കുകൾ പുതിയ ഇടനാഴിയിലൂടെ; ആദ്യ പരീക്ഷണം നടത്തി ഇറാൻ
X

ടെഹ്‌റാൻ: രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെ ഇന്ത്യയിലേക്കുളള റഷ്യൻ ചരക്കുകളുടെ ആദ്യ കൈമാറ്റം ആരംഭിച്ചതായി ഇറാൻ. 41 ടൺ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യമായി അയച്ചത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പും റഷ്യയിലെയും ഇന്ത്യയിലെയും റീജിയണൽ ഓഫീസുകളുമാണ് കൈമാറ്റം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

25 ദിവസത്തിനകം കണ്ടെയ്‌നർ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഇറാനിയൻ - റഷ്യൻ ടെർമിനലിന്റെ ഡയറക്ടർ ദാരിയുഷ് ജമാലി പറഞ്ഞു. കാസ്പിയൻ കടൽ തുറമുഖ നഗരമായ അസ്ട്രഖാനിലേക്ക് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പുറപ്പെട്ട 41 ടൺ ഭാരമുള്ള 40 അടി (12.192 മീറ്റർ) തടി ലാമിനേറ്റ് ഷീറ്റുകളുടെ രണ്ട് കണ്ടെയ്‌നറുകളാണ് റഷ്യൻ ചരക്കിലുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചരക്ക് കാസ്പിയൻ കടൽ കടന്ന് വടക്കൻ ഇറാനിയൻ തുറമുഖമായ അൻസാലിയിലേക്കാണ് പോകുന്നത്. പിന്നീട് റോഡ് മാർഗം പേർഷ്യൻ ഗൾഫിലെ തെക്കൻ തുറമുഖമായ ബന്ദർ അബ്ബാസിലേക്ക് മാറ്റും. അവിടെ നിന്ന് ചരക്ക് ഇന്ത്യൻ തുറമുഖമായ നവാ ഷെവയിലേക്ക് അയയ്ക്കുമെന്ന് ഐആർഎൻഎ അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന റഷ്യയ്ക്കു നിലവിലെ സാഹചര്യത്തിൽ വടക്കു-തെക്കൻ ട്രാൻസിറ്റ് ഇടനാഴി ശക്തമാക്കേണ്ടതുണ്ട്. റഷ്യയെയും ഏഷ്യൻ മാർക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള ചൂണ്ടുപലകയായി മാറാനുള്ള സാധ്യതയാണ് ഇറാൻ പരിശോധിക്കുന്നത്.

Story Highlights : New trade corridor from India to Russia; The route is via Iran

Next Story