Top

'ഹര്‍ ഹര്‍ മഹാദേവ്' ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു; എന്‍സിപി നേതാവ് അറസ്റ്റില്‍

ചിത്രം ഛത്രപതി ശിവാജി മഹാരാജാവിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രദര്‍ശനം തടഞ്ഞത്

11 Nov 2022 12:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹര്‍ ഹര്‍ മഹാദേവ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു; എന്‍സിപി നേതാവ് അറസ്റ്റില്‍
X

മുംബൈ: മറാത്തി ചിത്രം 'ഹർ ഹർ മഹാദേവിന്റെ' പ്രദര്‍ശനം തടഞ്ഞതിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ ജിതേന്ദ്ര അവാദിനെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. തിയേറ്ററിൽ കയറിയ ജിതേന്ദ്ര അവാദ് സിനിമ കാണാനെത്തിയ ചില ആളുകളെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് അവാദിനെ അറസ്റ്റ് ചെയ്തത്.

ചിത്രം ഛത്രപതി ശിവാജി മഹാരാജാവിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാത്രി മുന്‍ മന്ത്രി പ്രദര്‍ശനം തടഞ്ഞത്. അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അണികള്‍ വര്‍ത്തക് നഗറിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. മുന്‍ എംപി ആനന്ദ് പരഞ്ജപെ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

STORY HIGHLIGHTS: 'Har Har Mahadev' screening blocked, NCP leader arrested

Next Story