Top

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ എത്തുമ്പോൾ സ്വീകരിക്കാൻ ശരദ് പവാർ ഉണ്ടാകും; സ്വാ​ഗതം ചെയ്ത് എൻസിപി

നവംബർ ഒമ്പതിനാണ് യാത്ര മഹാരാഷ്ട്രയിൽ പ്രവേശിക്കുന്നത്

11 Oct 2022 9:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ എത്തുമ്പോൾ സ്വീകരിക്കാൻ  ശരദ് പവാർ ഉണ്ടാകും; സ്വാ​ഗതം ചെയ്ത് എൻസിപി
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര അടുത്ത മാസം മഹാരാഷ്ട്രയിൽ പ്രവേശിക്കുമ്പോൾ സ്വാഗതം ചെയ്യുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറും മകൾ സുപ്രിയ സുലെയും. നവംബർ ഒമ്പതിനാണ് യാത്ര മഹാരാഷ്ട്രയിൽ പ്രവേശിക്കുന്നത്.

സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 500 കിലോമീറ്ററിലധികം പൂർത്തിയാക്കി. രാഹുൽ ഗാന്ധിയുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ഭാരത് ജോഡോയുടെ ഭാ​ഗമായി. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ ഉണ്ടായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെയും നേതാക്കൾ കേരളത്തിലെ യാത്രയിൽ പങ്കെടുത്തു. കർണാടകയിൽ നടന്ന യാത്രയിൽ ജനതാദളിന്റെ ചില നേതാക്കളും പ്രവർത്തകരും പങ്കെടുത്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് പാർട്ടികളുടെ ഭാരത് ജോഡോ യാത്ര ഇപ്പോൾ ബിജെപി ഭരിക്കുന്ന കർണാടകയിലെ ചിത്രദുർഗയിലൂടെയാണ് സഞ്ചരിക്കുന്നത്. ഒക്‌ടോബർ 15ന് കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസ് റാലി സംഘടിപ്പിക്കും. ജോഡോ യാത്ര ഒക്‌ടോബർ 18ന് ആന്ധ്രാപ്രദേശിൽ പ്രവേശിക്കും. തുടർന്ന് 21 വരെ സംസ്ഥാനത്ത് ഉണ്ടായിരിക്കും. പിന്നീട് കർണാടകയിലെ റായ്ച്ചൂരിൽ പ്രവേശിക്കും. ഒക്‌ടോബർ 24, 25 തീയതികളിൽ ദീപാവലിയോട് അനുബന്ധിച്ച് യാത്ര നിർത്തി വെക്കും. ശേഷം 26 ന് വീണ്ടും ആരംഭിക്കും.

ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത വിവിധ സംസ്ഥാനങ്ങളിൽ ഉപഭാരത് ജോഡോ യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ജാർഖണ്ഡിൽ തിങ്കളാഴ്ച മുതലും ഒഡീഷയിൽ ഒക്ടോബർ 31 മുതലും അസമിൽ നവംബർ ഒന്ന് മുതലും പശ്ചിമ ബംഗാളിൽ ഡിസംബർ മുതലും ഉപയാത്ര നടക്കും.

പദയാത്രയുടെ ഭാ​ഗമായി രാഹുൽ ഗാന്ധി 500-ലധികം ആളുകളുമായി വ്യക്തിഗതമായും ഗ്രൂപ്പുകളായും സംവദിച്ചതായും കോൺ​ഗ്രസ് ഉന്നത വൃത്തങ്ങൾ പറഞ്ഞു. താൻ തപസ്യയിൽ വിശ്വസിക്കുന്നുവെന്നും ഭാരത് ജോഡോ യാത്രയിൽ നടക്കുമ്പോൾ നിലത്തിരിക്കുന്നവരോട് സംസാരിക്കാനും അവരുടെ കഷ്ടപ്പാടുകൾ പങ്കിടാനും ആഗ്രഹിക്കുന്നുവെന്നും ഇതുവരെയുള്ള യാത്ര അതിശയകരവും മികച്ചതുമാണെന്നും യാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് ​രാഹുൽ ഗാന്ധി പറഞ്ഞു.

STORY HIGHLIGHTS: NCP chief Sharad Pawar likely to welcome Rahul-led Bharat Jodo Yatra in Maharashtra

Next Story