ആരോഗ്യനില മോശമായി; ശരദ് പവാര്‍ ആശുപത്രിയില്‍
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 8 നാണ് മഹാരാഷ്ട്രയില്‍ എത്തുന്നത്. ശരദ് പവാറും കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ച് യാത്രയില്‍ ചേരും.
31 Oct 2022 1:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ചുമയെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പവാറിനെ പ്രവേശിപ്പിച്ചത്. നവംബര്‍ 2 ന് ശരദ് പവാര്‍ ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം നവംബര്‍ 4,5 ദിവസങ്ങളില്‍ എന്‍സിപി സെമിനാറില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബര്‍ 8 നാണ് മഹാരാഷ്ട്രയില്‍ എത്തുന്നത്. ശരദ് പവാറും കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ച് യാത്രയില്‍ ചേരും.
Story Highlights: NCP chief Sharad Pawar admitted to Mumbai hospital
- TAGS:
- NCP
- Sharad Pawar
Next Story