'അദ്ദേഹം രാജ്യത്തിന് നല്കിയ സംഭാവനകളെ ഓര്‍ക്കുന്നു'; നെഹ്റുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
14 Nov 2022 9:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മവാര്ഷികത്തില് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നല്കിയ വിലയേറിയ സംഭാവനകളെ നമ്മള് സ്മരിക്കണമെന്നും മോദി ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാക്കളും നെഹ്രുവിന് ആദരമര്‍പ്പിച്ചു.കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നെഹ്രുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ആധുനിക ഭാരതത്തിന്റെ ശില്‍പ്പിയാണ് പണ്ഡിറ്റ് നെഹ്രു എന്ന് മല്ലികാര്‍ജുന്‍ഖാര്‍ഗെ പറഞ്ഞത്. 'രാഷ്ട്രത്തിന് വേണ്ടി അദ്ദേഹം നല്കിയ ബൃഹത്തായ സംഭാവനകളില്ലാതെ 21-ാം നൂറ്റാണ്ടിലെ ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാനാവില്ല. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഭാരതം സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള വികസിക്കുന്നതില്‍ നെഹ്രുവിന്റെ പുരോഗമന ചിന്താഗതികളുടെ പങ്ക് വളരെ വലുതാണ്. അദ്ദേഹം ജനാധിപത്യത്തിന്റെ ജേതാവാണ് ' എന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
STORY HIGHLIGHTS: Narendra Modi pays tribute to Jawaharlal Nehru