Top

യാക്കൂബ് മേമന്റെ കബറിടം നവീകരിച്ച സംഭവം; വിവാദം, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

2015 ജൂലൈ 30നാണ് സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്

8 Sep 2022 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാക്കൂബ് മേമന്റെ കബറിടം നവീകരിച്ച സംഭവം; വിവാദം, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍
X

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമന്റെ കബറിടത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിക്ക് അലങ്കരിച്ച നിലയില്‍. സംഭവം വിവാദമായതോടെ എല്‍ഇഡി ലൈറ്റുകള്‍ നീക്കം ചെയ്ത് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്താണ് കബറിടം നവീകരിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

'ഉദ്ധവ് താക്കറെയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. 1993ല്‍ പാകിസ്താനു വേണ്ടി മുംബൈയില്‍ സ്‌ഫോടന പരമ്പര നടന്നത്. തീവ്രവാദിയെ മഹത്വ വത്കരിക്കാന്‍ ശ്രമിച്ച മഹാ വികാസ് അഘാഡി സഖ്യത്തിനു വേണ്ടി ഉദ്ധവ് താക്കറെ, രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ മാപ്പ് പറയണം' ബിജെപി എംഎല്‍എ രാം കദം ആവശ്യപ്പെട്ടു.

2015 ജൂലൈ 30നാണ് സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. ഇയാളുടെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആയിരുന്നു കേസിലെ മുഖ്യപ്രതി. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 723 പേര്‍ക്ക് പരുക്കേറ്റിരുന്നു.

STORY HIGHLIGHTS: Mumbai Police orders probe amid row over Yakub Memon grave 'beautification'

Next Story