Top

അമിത് ഷായ്ക്ക് വഴിയൊരുക്കാന്‍ ആംബുലന്‍സ് തടഞ്ഞിട്ടു; വിശദീകരണവുമായി മുംബൈ പൊലീസ്

7 Sep 2022 9:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിത് ഷായ്ക്ക് വഴിയൊരുക്കാന്‍ ആംബുലന്‍സ് തടഞ്ഞിട്ടു; വിശദീകരണവുമായി മുംബൈ പൊലീസ്
X

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വഴിയൊരുക്കാന്‍ ആംബുലന്‍സ് തടഞ്ഞിട്ടെന്ന സംഭവത്തില്‍ വിശദീകരണവുമായി മുംബൈ ട്രാഫിക് പൊലീസ്. അന്ധേരി സാഖി നാഗ റോഡിലാണ് ആംബുലന്‍സ് 10 മിനിറ്റോളം തടഞ്ഞിട്ടത്. എന്നാല്‍ ആരോപണം തെറ്റാണെന്ന് പൊലീസ് അധികൃതര്‍ ട്വീറ്റ് ചെയ്തു. സാങ്കേതിക കാരണങ്ങളാല്‍ ആംബുലന്‍സിന്റെ സൈറന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അത്യാസന്ന നിലയില്‍ ആംബുലന്‍സില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

അമിത് ഷായുടെ വാഹനം കടന്നു പോകുമ്പോള്‍ ട്രാഫിക് പൊലീസ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. 10 മിനിറ്റോളം ആംബുലന്‍സ് തടഞ്ഞിടുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകെറ്റ് ഗോഖ്‌ലെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് അമിത് ഷാ എത്തിയത്. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനായി നഗരത്തില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ അമിത് ഷായുടെ വാഹനം വൈകിയെത്തുന്നത് മൂലം പല സ്ഥലങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ടിയതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

STORY HIGHLIGHTS: Mumbai Police issues clarification after ambulance made to wait for Amit Shah's convoy to pass

Next Story