Top

മുകുള്‍ റോഹ്ത്തഗി വീണ്ടും അറ്റോണി ജനറലാകും; ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്‌

അടുത്ത മാസം ഒന്നിന്ന് മുകുള്‍ റോഹ്തഗി ചുമതലയേക്കും എന്നാണ് റിപ്പോര്‍ട്ട്

13 Sep 2022 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുകുള്‍ റോഹ്ത്തഗി വീണ്ടും അറ്റോണി ജനറലാകും; ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്‌
X

ന്യൂഡല്‍ഹി: മുകുള്‍ റോഹ്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും. കെകെ വേണുഗോപാല്‍ വിരമിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അടുത്ത മാസം ഒന്നിന്ന് മുകുള്‍ റോഹ്തഗി ചുമതലയേക്കും എന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ജൂണ്‍ 29 ന് കാലാവധി അവസാനിച്ച വേണുഗോപാല്‍ അന്ന് സേവനം നീട്ടിയിരുന്നു. മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ കെകെ വേണുഗോപാലിന്റെ കാലാവധി നീട്ടി നല്‍കിയത്. നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. എന്നാല്‍ ഇനി തുടരാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

വേണുഗോപാലിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. കേന്ദ്രത്തിന്റെ ഉന്നത നിയമ ഓഫീസറായി അഞ്ച് വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. 2017 ജൂണില്‍ മുകുള്‍ റോത്തഗി അറ്റോര്‍ണി ജനറല്‍ സ്ഥാനം ഒഴിഞ്ഞു. അദ്ദേഹത്തിന് ശേഷം കെ കെ വേണുഗോപാല്‍ ചുമതലയേക്കുകയായിരുന്നു. മുകുള്‍ റോഹ്തഗി തന്റെ രണ്ടാം ഘട്ടമാണ് ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുക.

Story Highlight: Mukul Rohatgi returns as attorney general on october 1

Next Story