രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച എംപിക്ക് കൊവിഡ്; ഇന്നലെ വരെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു
കഴിഞ്ഞ ദിവസം വരെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു
21 Dec 2021 10:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ബി.എസ്.പി. എം.പി. ഡാനിഷ് അലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ഐസലോഷനിൽ കഴിയണമെന്ന് എംപി അഭ്യർത്ഥിച്ചു.
'കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. രണ്ട് ഡോസും സ്വീകരിച്ചിട്ടും കൊവിഡ്-19 പിടിപെട്ടു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്തി ഐസലോഷനിൽ പോകണം. നിലവിൽ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണുള്ളത്. വേഗം രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.' എം.പി. ഡാനിഷ് അലി ട്വീറ്റ് ചെയ്തു.
Next Story