Top

എറിഞ്ഞു കൊന്നത് 250 നായ്ക്കുട്ടികളെ; മഹാരാഷ്ട്രയിലെ കുരങ്ങന്‍മാരുടെ പ്രതികാരം

Monkeys Murderous Rampage

18 Dec 2021 4:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറിഞ്ഞു കൊന്നത് 250 നായ്ക്കുട്ടികളെ; മഹാരാഷ്ട്രയിലെ കുരങ്ങന്‍മാരുടെ പ്രതികാരം
X

തെരുവ് നായ്ക്കള്‍ക്ക് ഭീഷണിയായി മഹാരാഷ്ട്രയില്‍ കുരങ്ങന്‍മാരുടെ പ്രതികാരം. കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പിന്നാലെ കഴിഞ്ഞ ഒരു മാസത്തിനിടെ വാനരക്കൂട്ടം വകവരുത്തിയത് 250ല്‍ അധികം നായ്ക്കുട്ടികളെയാണ് എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവില്‍ നിന്നുള്ള കുരങ്ങന്മാരുടെ ക്രൂരപ്രതികാരത്തിന്റെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയിരിക്കുകയാണ്.

നായ്ക്കുട്ടികളാണ് കുരങ്ങന്‍മാരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്‍മാര്‍ ചെയ്യുന്നത്.

ഇതിനിടെ ഗ്രാമത്തിലെ നായ്ക്കുട്ടികളെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ ഇടപെടുന്ന നിലയുണ്ടായി. എന്നാല്‍ ഇത്തരത്തില്‍ ഇടപെടുന്നവരെയും കുരങ്ങുകള്‍ ആക്രമിക്കുന്ന നിലയാണ് എന്നാണ് ഗ്രാമവാസികളുടെ പ്രതികരണം. നായ്ക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് കെട്ടിടങ്ങളില്‍ നിന്ന് വീണുള്‍പ്പെടെ പരിക്കേല്‍ക്കുന്ന നിലയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗ്രാമത്തിലെ മിക്കവാറും നായ്ക്കുട്ടികളെയും കുരങ്ങുകള്‍ കൊന്നൊടുക്കി കഴിഞ്ഞതായും ഗ്രാമവാസികള്‍ പറയുന്നു. കുരങ്ങുകളുടെ ആക്രമണം ചെറിയ കുട്ടികള്‍ക്ക് നേരെ തിരിയുന്ന നിലയുണ്ടെന്നും മാജ്‌ലഗാവ് നിവാസികള്‍ പറയുന്നു.

Next Story