Top

കൊല്‍ക്കത്തയില്‍ വീണ്ടും മോഡലിന്റെ മരണം; മരിച്ച നിലയില്‍ കണ്ടെത്തിയത് ബിദിഷയുടെ സുഹൃത്ത് മഞ്ജുഷയെ

ബിദിഷ ഡി മജുംദറിന്റെ മരണത്തെത്തുടർന്ന് മഞ്ജുഷ നിയോഗിക്ക് വിഷാദ രോ​ഗം ബാധിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ

27 May 2022 11:05 AM GMT
വിജയലക്ഷ്മി വി

കൊല്‍ക്കത്തയില്‍ വീണ്ടും മോഡലിന്റെ മരണം; മരിച്ച നിലയില്‍ കണ്ടെത്തിയത് ബിദിഷയുടെ സുഹൃത്ത് മഞ്ജുഷയെ
X

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും മോഡൽ മരിച്ചു. മോഡൽ മഞ്ജുഷ നിയോ​ഗിയെയാണ് സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മോ‍ഡലുകളാണ് അന്തരിച്ചത്.

മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് മഞ്ജുഷ നിയോ​ഗിയുടെ സുഹൃത്തും സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദറും മരണപ്പെട്ടിരുന്നു. ബ്രൈഡൽ മേക്കപ്പ് ഫോട്ടോഷൂട്ടിലെ ജനപ്രിയ മുഖമായ ബിദിഷയെ ബുധനാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ ഡുംഡമ്മിലെ വാടക അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിദിഷ ഡി മജുംദറിന്റെ മരണത്തെത്തുടർന്ന് മഞ്ജുഷ നിയോഗിക്ക് വിഷാദ രോ​ഗം ബാധിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറഞ്ഞു. "സുഹൃത്ത് ബിദിഷയുടെ മരണത്തെ തുടർന്ന് എന്റെ മകൾ കടുത്ത വിഷാദത്തിലായിരുന്നു, അവളെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു,"- മഞ്ജുഷയുടെ അമ്മ പറഞ്ഞു.

പ്രശസ്ത ടെലിവിഷൻ നടൻ പല്ലബി ഡേയെയും രണ്ടാഴ്ച മുമ്പ് കൊൽക്കത്തയിലെ ഗാർഫയിലെ വാടക അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Story Highlights : Model dies again in Kolkata; Bidisha's friend Manjusha was found dead

Next Story