Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം: ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേയില്ല, കക്ഷികള്‍ക്ക് നോട്ടീസ്

കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

29 Oct 2021 5:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം:  ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേയില്ല, കക്ഷികള്‍ക്ക് നോട്ടീസ്
X

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. 80: 20 അനുപാതം ശരിയല്ലെന്നും സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഇതിനെതിരെ കേരളം ഉള്‍പ്പെടെ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീം വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 80 ശതമാനവും, 20 ശതമാനവും നീക്കിവച്ചത് ഭരണഘടനാ വിരുദ്ധം എന്ന് ചുണ്ടിക്കാട്ടിയായിരുന്നു കോടതി അനുപാതം റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറിന് പുറമെ ഒരു സ്വകാര്യ മുസ്ലീം ട്രസ്റ്റും കോടതിയെ സമീപിച്ചിരുന്നു.

സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരം ചെയ്താല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ വാദം. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചു. എന്നാല്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സ്‌റ്റേ ചെയ്യണം എന്ന ആവശ്യത്തില്‍ മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതിനാല്‍ വിഷയം കക്ഷികളുടെ നിലപാടുകള്‍ കേട്ട ശേഷം വിശദമായി പിന്നീട് പരിഗണിക്കും.

നിലവില്‍ മുസ്ലീം വിഭാഗത്തില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്കുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് പക്കലുള്ളത്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരിക രേഖകള്‍ ഇല്ല. സാഹചര്യം പഠിക്കാന്‍ കോശി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അനുപാതം പുനപ്പരിശോധിക്കാം. അല്ലാത്ത സാഹചര്യത്തില്‍ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നുമാണ് സുപ്രീം കോടതിയില്‍ കേരളത്തിന്റെ നിലപാട്.

Next Story

Popular Stories