Top

'രാഹുലിനെ നേരില്‍ കണ്ടിട്ട് തന്നെ നാല് വര്‍ഷം'; മന്‍മോഹന്‍ ആതിഥ്യമര്യാദയോടെ സ്വീകരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി

2 Jun 2022 3:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിനെ നേരില്‍ കണ്ടിട്ട് തന്നെ നാല് വര്‍ഷം; മന്‍മോഹന്‍ ആതിഥ്യമര്യാദയോടെ സ്വീകരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി
X

മുംബൈ: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തനിക്ക് ഒരിക്കല്‍ പോലും രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പ്രിഥ്വിരാജ് ചൗഹാന്‍. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിനെ ഡല്‍ഹിയിലെത്തുമ്പോഴൊക്കെ കാണാന്‍ സാധിക്കുമ്പോഴാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ യാതൊരു ചിന്തയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗിനെ ഡല്‍ഹിയില്‍ എത്തുമ്പോഴൊക്കെ കാണാന്‍ സാധിക്കാറുണ്ട്. അദ്ദേഹം എല്ലാ ആതിഥ്യമര്യാദയോടെയുമാണ് സ്വീകരിക്കാറുള്ളത്. എപ്പോഴും താത്പര്യത്തോടെ സംസാരിക്കും. സോണിയാ ഗാന്ധിയും ചോദിക്കുമ്പോഴൊക്കെ സംസാരിക്കാന്‍ സമയം അനുവദിക്കും. എന്നാല്‍, ഏതാണ്ട് നാല് വര്‍ഷത്തോളം എനിക്ക് രാഹുല്‍ ഗാന്ധിയെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി നേതൃത്വം പ്രാപ്യമല്ലെന്ന പരാതിയുണ്ടെന്നും ഒരു ഇന്റവ്യൂവില്‍ ചൗഹാന്‍ ആരോപിച്ചു.

ആത്മാര്‍ത്ഥമായ ആത്മപരിശോധന പാര്‍ട്ടിക്ക് ആവശ്യമായിരുന്നു. ആരേയും തൂക്കിലേറ്റാനോ, പരാജയങ്ങള്‍ ആരുടേയും ചുമലില്‍ കെട്ടിവെക്കാനോ അല്ല. അസമിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ പ്രകടനം വിലയിരുത്താന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയെ 2024ല്‍ പരാജയപ്പെടുത്തണമെങ്കില്‍ വരാനിരിക്കുന്ന 12 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം വിലയിരുത്തണം. ഒരേപോലെ ചിന്തിക്കുന്ന പാര്‍ട്ടികളുടെ വലിയ സഖ്യം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചൗഹാന്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് എഐസിസി പ്രസിഡന്റിന് കത്ത് നല്‍കിയ ജി23 അംഗമാണ്.

STORY HIGHLIGHTS: Met Manmohan Singh, Haven't Met Rahul Gandhi In 4 Years says former Congress Maharashtra CM

Next Story

Popular Stories