Top

കോടതിക്കെതിരെ പരാമര്‍ശം; യൂട്യൂബര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സൗക്ക് ശങ്കറിന്റെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

16 Sep 2022 1:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടതിക്കെതിരെ പരാമര്‍ശം; യൂട്യൂബര്‍ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: കോടതിക്കെതിരെ പരാമര്‍ശം നടത്തിയതിന് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ സൗക്ക് ശങ്കറിനെ ആറുമാസം തടവ് ശിക്ഷക്ക് വിധിച്ച് മദ്രാസ് ഹൈക്കോടതി. ഉന്നതനീതി പീഠങ്ങള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് ശങ്കറിന്റെ പേരില്‍ മധുര ബഞ്ച് സ്വമേധയാ കേസെടുത്തത്.

തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് തടവുശിക്ഷ വിധിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന സൗക്ക് ശങ്കറിന്റെ യൂട്യൂബ് ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഡിഎംകെ സര്‍ക്കാരിനെതിരെയും ഇയാള്‍ ഒട്ടേറെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഡിഎംകെ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ ഇയാള്‍ക്ക് നിയമനടപടി നേരിടേണ്ടി വന്നിരുന്നു.

കേടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അഭിഭാഷകനെ വെക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഏത് അഭിഭാഷകനാണ് കോടതിക്കെതിരെ വാദിക്കുകയെന്നായിരുന്നു ശങ്കറിന്റെ ചോദ്യം. അപകീര്‍ത്തിപരമായ പരാമര്‍ശമുള്ള സാമൂഹികമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാനും ശിക്ഷ വിധിച്ച ജി ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് ബി പുകഴേന്തി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

Story highlights: Mention against court; Madras High Court sentenced YouTuber to six months imprisonment

Next Story