Top

'മാനസിക സമ്മര്‍ദ്ദം'; ആശയുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ട്

ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ നമീബയില്‍ നടത്തിയ പരിശോധനയില്‍ ആശയെന്ന ചീറ്റ ഗര്‍ഭിണിയാണെന്നതിന്റെ ലക്ഷണങ്ങല്‍ കാണിച്ചിരുന്നു

6 Nov 2022 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാനസിക സമ്മര്‍ദ്ദം; ആശയുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ട്
X

ഭോപ്പാല്‍: നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്കെത്തിച്ച കടുവകളില്‍ ആശയുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ട്. ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടാണ് ഇത് സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ നമീബയില്‍ നടത്തിയ പരിശോധനയില്‍ ആശയെന്ന ചീറ്റ ഗര്‍ഭിണിയാണെന്നതിന്റെ ലക്ഷണങ്ങല്‍ കാണിച്ചിരുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ആവാസ വ്യവസ്ഥ മാറിയത് മൂലമുളള മാനസിക സമ്മര്‍ദമാണ് ഗര്‍ഭം നഷ്ട്ടപ്പെട്ടതിന്റെ കാരണമായി വിദഗ്ധര്‍ പറയുന്നത്.

സെപ്റ്റംബര്‍ 17 നാണ് ആശയടക്കം എട്ട് ചീറ്റപ്പുലികളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്ന് വിട്ടത്. സെപ്റ്റംബര്‍ 31 ഓടെയാണ് അതില്‍ ആശ എന്ന് പേരിട്ട ചീറ്റയ്ക്ക് ഗര്‍ഭമുളളതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ ഇതിനുളള പരിശോധന സൗകര്യക്കുറവ് കാരണം ഗര്‍ഭത്തിന്റെ വളര്‍ച്ച അറിയാന്‍ സാധിച്ചില്ല. ചീറ്റകളെ മധ്യപ്രദേശിലേക്ക്എത്തിച്ചിട്ട് ഏകദേശം 100 ദിവസമായി. 93 ദിവസമാണ് ചീറ്റകളുടെ ഗര്‍ഭകാലം. കൃത്യമായ പരിചരണ അധികൃതര്‍ നല്‍കിയെങ്കിലും ഗര്‍ഭം അലസിയെന്നാണ് റിപ്പോര്‍ട്ട്.

നമീബയിലെ ചീറ്റകളുടെ ക്വാറന്റൈയ്ന്‍ കാലയളവില്‍ പ്രസവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലേക്കെത്താന്‍ രണ്ട് മാസം കൂടി വൈകിയേനെ. അങ്ങനെയായിരുന്നെങ്കില്‍ കുട്ടികളും ഇന്ത്യയിലേക്ക് എത്തുമായിരുന്നുവെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് വിദഗ്ധന്‍ ഡോ.ലോറി മാര്‍ക്കല്‍ പറഞ്ഞു.

പ്രധാന മന്ത്രിയുടെ 72-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ചാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെക്കെത്തിച്ചത്. പ്രധാന മന്ത്രിയാണ് ഇവയെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്ന് വിട്ടത്. 1952 ല്‍ ആണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2009 ലാണ് ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം 25 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് 50 എണ്ണം കൊണ്ടുവരും. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നതിന് ആകെ 50.22 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കും.

STORY HIGHLIGHTS: 'Mental stress'; Asha's pregnancy was reportedly miscarried

Next Story