പന്ത്രണ്ടുകാരി പരുക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍; സഹായിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍
ശരീരത്തില്‍ നിരവധി മുറിവുകളേറ്റ കുട്ടിയുടെ തലയിലും പരുക്കുണ്ട്
25 Oct 2022 8:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: പന്ത്രണ്ടുവയസുകാരിയെ പരുക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് കന്നൗജിലെ ദാക് ബംഗ്ലാ ഗസ്റ്റ് ഹൗസിന് പിന്നിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരുക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാതെ മെബൈല്‍ഫോണില്‍ വീഡിയോ ചിത്രികരിച്ച പ്രദേശവാസികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചു.ശരീരത്തില്‍ നിരവധി മുറിവുകളേറ്റ കുട്ടിയുടെ തലയിലും പരുക്കുണ്ട്.
കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തലയില്‍ ഉള്‍പ്പെടെ മുറിവുകളുമായി കണ്ടെത്തിയത്. പെണ്‍കുട്ടി സഹായത്തിനായി അപേക്ഷിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരാള്‍ പൊലീസിനെ അറിയിച്ചോയെന്ന് ചേദിക്കുന്നുണ്ട്. മറ്റൊരാള്‍ പൊലീസ് മോധാവിയുടെ നമ്പര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ ആരും തയ്യാറാവാത്തതും വീഡിയോയില്‍ വ്യക്തമാണ് പൊലീസ് എത്തിയതിനു ശേഷമാണ് പെണ്‍കുട്ടിയെ അവിടെ നിന്നും മാറ്റുന്നത്. പൊലീസുകാരന് ഓട്ടോറിക്ഷയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളുള്‍പ്പെടെയുള്ള മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
പെണ്‍കുട്ടിയുെട വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് കുന്‍വര്‍ സിംഗ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടേയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയതതിനു ശേഷം ഉപേക്ഷിച്ചുവെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ ഉന്നയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം ഇതില്‍ വ്യക്തത വരുത്തുമെന്ന് ഗുര്‍സഹായ്ഗഞ്ച് പൊലീസ് മനോജ് പാണ്ഡെ പറഞ്ഞു. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
STORY HIGHLIGHTS: Men Make Videos As Injured Minor Rape Victim Cries for Help in Kannauj