Top

മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍

26 Aug 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
X

മുംബൈ: മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍. 2019ല്‍ സാംങ്‌ലിയിലെ നീറ്റ് ടോപ്പറായിരുന്ന ഗോവിന്ദ് മനെ ആണ് മരിച്ചത്. മുംബൈയിലെ കെഇഎം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

നഗരത്തിലെ അറിയപ്പെടുന്ന പാത്തോളജിസ്റ്റ് ഡോ. വിഭവ് മനെയുടെ മകനാണ് ഗോവിന്ദ്. സാങ്‌ലിയില്‍ നിന്ന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം സ്വന്തമാക്കിയായിരുന്നു ഗോവിന്ദ് മെഡിക്കല്‍ പ്രവേശനം നേടിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Story Highlights: MBBS student From Mumbai Found Dead

Next Story