Top

'കൊവിഡ് വാക്‌സിനെടുത്ത മകള്‍ മരിച്ചു'; 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ബില്‍ ഗേറ്റ്‌സിനും ഉള്‍പ്പടെ കോടതി നോട്ടീസ്

നവംബര്‍ 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

3 Sep 2022 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വാക്‌സിനെടുത്ത മകള്‍ മരിച്ചു; 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ബില്‍ ഗേറ്റ്‌സിനും ഉള്‍പ്പടെ കോടതി നോട്ടീസ്
X

മുംബൈ: കൊവിഡ് വാക്‌സിനെടുത്തതിനെ തുടര്‍ന്ന് മകള്‍ മരിച്ച സംഭവത്തില്‍ 1000 കോടതി ആവശ്യപ്പെട്ട് പിതാവ് കോടതിയില്‍. ഹര്‍ജി പരിഗണിച്ച ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും മൊക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും നോട്ടീസ് അയച്ചു. വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ മൂലമാണ് മകള്‍ മരിച്ചതെന്നായിരുന്നു ദിലീപ് ലുനാവത് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണം.

ജസ്റ്റിസ് സഞ്ജയ് വി ഗംഗാപൂര്‍വാല, ജസ്റ്റിസ് മാധവ് ജെ ജംദര്‍ എന്നിവരുടെ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. നവംബര്‍ 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങള്‍ക്ക് ബില്‍ ഗേറ്റ്‌സ് ധനസഹായം നല്‍കിയിരുന്നു. ഇതിനാലാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലുനാവത് പ്രതികരിച്ചു. നാഷികില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന തന്റെ മകള്‍ സ്‌നേഹല്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നുവെന്നും, ഇതിനേ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം മാര്‍ച്ച് ഒന്നിന് മരിക്കുകയായിരുന്നുവെന്നും ലുനാവത് ആരോപിച്ചു. തന്റെ മകളെ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിതരായെന്നും ആരോപണമുണ്ട്.

Story Highlights: Man seeks Rs 1,000 crore as relief after daughter's death following Covid vaccination

Next Story