Top

പ്രവചനം ഫലിച്ചില്ല, ലോട്ടറി എടുത്ത് സമ്പാദ്യം തീർന്നു; ആള്‍ദൈവത്തെ തല്ലിക്കൊന്ന് യുവാവ്

16 Dec 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവചനം ഫലിച്ചില്ല, ലോട്ടറി എടുത്ത് സമ്പാദ്യം തീർന്നു; ആള്‍ദൈവത്തെ തല്ലിക്കൊന്ന് യുവാവ്
X

പ്രവചിച്ച നമ്പറിന് ലോട്ടറി അടിക്കാത്തിന്റെ ദേഷ്യത്തില്‍ ആള്‍ദൈവത്തെ തല്ലിക്കൊന്ന് യുവാവ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം നടന്നത്. രാം ദാസ് ഗിരി എന്ന 56 കാരനെയാണ് മുഹമ്മദ് ജിഷാന്‍ എന്ന യുവാവ് തല്ലിക്കൊന്നത്. സാട്ട എന്ന പേരില്‍ ആള്‍ദൈവമായായിരുന്നു കൊല്ലപ്പെട്ട രാം ദാസ് അറിയപ്പെട്ടത്. ആളുകള്‍ ലോട്ടറി എടുക്കേണ്ട ഭാഗ്യ നമ്പറുകള്‍ ഇദ്ദേഹം നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. രാം ദാസ് പറഞ്ഞ നമ്പറില്‍ ലോട്ടറി അടിച്ചെന്ന് പലരും അവകാശപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രശസ്തനായ രാം ദാസിന്റെ പ്രവചനം കേള്‍ക്കാന്‍ മുഹമ്മദ് ജിഷാനും തീരുമാനിച്ചു.

ഭാഗ്യം തുണയ്ക്കുന്ന ലോട്ടറി നമ്പറുകള്‍ രാം ദാസ് മുഹമ്മദ് ജിഷാന് പറഞ്ഞ് കൊടുത്തു. പ്രതിഫലമായി രാംദാസിന് 51000 രൂപയും ഒരു മൊബൈല്‍ ഫോണും യുവാവ് നല്‍കി. രാം ദാസിന്റെ ഉപദേശം കേട്ട് നിരന്തരം യുവാവ് ലോട്ടറിയെടുത്തു. ഇയാള്‍ സ്വരുക്കൂട്ടി വെച്ച അഞ്ച് ലക്ഷം രൂപയും ലോട്ടറിയെടുത്ത് നഷ്ടപ്പെടുമെന്ന അവസ്ഥയായി.

എന്നാല്‍ എടുത്ത ലോട്ടറികളൊന്നും അടിച്ചില്ല. ഇതില്‍ പ്രകോപിതനായാണ് മുഹമ്മദ് ജിഷാന്‍ രാംദാസിനെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റ രാംദാസ് കൊല്ലപ്പെട്ടു. ബിജ്‌നോറിലെ നംഗള്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് രാംദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Next Story