Top

കെ കെയുടെ മരണം; മമത ബാനർജിയെ അധിക്ഷേപിച്ചതിന് വ്ളോ​ഗർക്കെതിരെ കേസ്

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും കോടതി വിവാദങ്ങളിലും അപകീർത്തികരമായ കാര്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ആളാണ് വ്ളോ​ഗർ റോയ്.

4 Jun 2022 11:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ കെയുടെ മരണം;  മമത ബാനർജിയെ അധിക്ഷേപിച്ചതിന്  വ്ളോ​ഗർക്കെതിരെ കേസ്
X

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അധിക്ഷേപിച്ചതിന് വ്ളോ​ഗർ റോഡൂർ റോയ്ക്കെതിരെ കേസ്. തൃണമൂൽ വക്താവ് റിജു ദത്ത ചിത്പൂർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

"ഐപിസിയുടെ ഉചിതമായ വകുപ്പുകൾ പ്രകാരം വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ,റോഡൂർ റോയ് എന്നയാളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്" റിജു ദത്ത ചിത്പൂർ പറഞ്ഞു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും കോടതി വിവാദങ്ങളിലും അപകീർത്തികരമായ കാര്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ആളാണ് വ്ളോ​ഗർ റോയ്. നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷമുള്ള ​ഗായകൻ കെകെയുടെ മരണത്തിലെ പൊരുത്തകേടുകൾ ആരോപിച്ച് ഭരണകക്ഷിയെ കുറ്റപ്പെടുത്തി ഫെയ്‌സ്ബുക്ക് ലൈവിൽ മുഖ്യമന്ത്രിക്കും തൃണമൂലിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ അധിക്ഷേപകരമായി സംസാരിച്ചതിനെതിരെയാണ് നടപടി.

കെകെയുടെ മരണത്തില്‍ അസ്വഭാവിക കാരണങ്ങളില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടെങ്കിലും ഇദ്ദേഹം പങ്കെടുത്ത കൊൽക്കത്തയിലെ സംഗീത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. വലിയ തോതില്‍ ജനാവലിയുണ്ടായിരുന്ന പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ല. പരിപാടിക്കിടെ കെകെ അസ്വസ്ഥ പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടലിലേക്ക് മടങ്ങവെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീണാണ് കെ കെ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദീര്‍ഘനാളായി അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.

STORY HIGHLIGHTS: Man Abuses Mamata Banerjee Over Singer KK's Concert, Police Case Filed

Next Story