Top

'പ്രവാചക നിന്ദ' പരാമർശത്തിൽ ജുമാമസ്ജിദ് പരിസരത്ത് പ്രതിഷേധം; സംഘാടകനായ 72 കാരനെതിരെ കേസ്

അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുകയും സാമൂ​ഹിക സൗഹാർദം തകർക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്.

15 Jun 2022 8:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചക നിന്ദ പരാമർശത്തിൽ ജുമാമസ്ജിദ് പരിസരത്ത് പ്രതിഷേധം; സംഘാടകനായ  72 കാരനെതിരെ കേസ്
X

ന്യൂഡൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടർന്ന് ജുമാമസ്ജിദ് പരിസരത്ത് അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച 72 കാരൻ അറസ്റ്റിൽ. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുകയും സാമൂ​ഹിക സൗഹാർദം തകർക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്. ജുമാ മസ്ജിദിൻ്റെ സമീപ പ്രദേശത്ത് താമസിക്കുന്ന അൻവറുദ്ദീൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിആർപിസി സെക്ഷൻ 41 പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

ജൂൺ 10 ന് നമസ്‌കാരത്തിന് ശേഷം ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തെ പിന്തുണച്ച് കടകൾ അടപ്പിക്കാൻ കടയുടമകളെ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ വഴിയാണ് ആളുകളെ പ്രതിഷേധത്തിനായി സംഘടിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളടക്കം 10 ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

വിവാദ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെയും ബിജെപിയുടെ മീഡിയ യൂണിറ്റ് മുൻ തലവൻ നവീൻ ജിന്ദലിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധം നടത്തിയത്. മസ്ജിദിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തി, വിവാദ പരാമർശം നടത്തിയ ഇരുവർക്കും എതിരെ മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധക്കാർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച് പ്രദേശത്ത് സാമുദായിക അസ്വാരസ്യം വളർത്തിയതിന് ഐപിസി 153 എ വകുപ്പും എഫ്‌ഐആറിൽ ചേർത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്വേത ചൗഹാൻ പറഞ്ഞു.

STORY HIGHLIGHTS: Man, 72, Arrested For Organising Jama Masjid Prophet Remark Protest

Next Story

Popular Stories