Top

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, ഇന്ന് പത്രിക സമര്‍പ്പിക്കും

അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്ന് സൂചനയുണ്ട്

30 Sep 2022 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, ഇന്ന് പത്രിക സമര്‍പ്പിക്കും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശശി തരൂരും ദിഗ്‌വിജയ് സിങ്ങുമാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് നേതാക്കള്‍. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സമവായമായില്ല.

അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്ന് സൂചനയുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ ഒരു സ്ഥാനാര്‍ത്ഥി കൂടി അവസാന നിമിഷം രംഗത്തിറങ്ങാനുള്ള സാധ്യത നേരത്തെ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് മൂന്നുവരെ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ എട്ടാണ്. 17ന് വോട്ടെടുപ്പും, 19 വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

Story Highlights: Mallikarjun Kharge Will Contest In Congress President Election

Next Story