Top

'അതിരുലംഘിക്കരുത്'; ബിജെപിക്ക് എംപി മഹുവ മൊയിത്രയുടെ താക്കീത്

'ഭാരത് ദേഖോ' എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി രാഹുൽ ടി–ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വിലകാണിക്കുന്ന ചിത്രവും പങ്കുവെക്കുകയായിരുന്നു

10 Sep 2022 3:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിരുലംഘിക്കരുത്; ബിജെപിക്ക് എംപി മഹുവ മൊയിത്രയുടെ താക്കീത്
X

ന്യൂഡല്‍ഹി: ബിജെപിക്ക് താക്കീതുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. ബിജെപി അതിരുലംഘിക്കരുതെന്നും പ്രതിപക്ഷ അംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടക്കരുതെന്നും മഹുവ മൊയിത്ര പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടി-ഷര്‍ട്ടിന്റെ വിലകാണിച്ച് ബിജെപി നടത്തിയ വിമര്‍ശനങ്ങള്‍ക്കിടെയാണ് മഹുവ മൊയിത്രയുടെ പരാമര്‍ശം.

പ്രതിപക്ഷാംഗളുടെ വസ്ത്രങ്ങളെക്കുറിച്ചും മറ്റ് വസ്തുക്കളെക്കുറിച്ചും അഭിപ്രായം പറയരുത്. ബിജെപി എംപിമാർ ധരിക്കുന്ന വാച്ചുകൾ, പേനകൾ, ഷൂസുകൾ, മോതിരങ്ങൾ, വസ്ത്രങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി തങ്ങൾ തിരിച്ച് വിമർശിക്കാൻ തുടങ്ങിയാൽ ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓർക്കുക. ഇത് ബിജെപിക്കുളള തന്റെ ഉപദേശമാണെന്നും മഹുവ മൊയിത്ര ട്വീറ്റ് ചെയ്തു.

41,000 രൂപ വിലമതിക്കുന്ന ടീ-ഷർട്ടാണ് ഭാരത് ജോഡോയാത്രയിൽ രാഹുൽ ​ഗാന്ധി ധരിച്ചത് എന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്. 'ഭാരത് ദേഖോ' എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി രാഹുൽ ടി–ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വിലകാണിക്കുന്ന ചിത്രവും പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത മറുപടിയുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയത്.

ജോഡോ യാത്രയ്ക്ക് ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ ബിജെപി ഭയക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്തരത്തിലുളള വിമർശനങ്ങൾ. വസ്ത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും പറയേണ്ടിവരുമെന്നുമായിരുന്നു കോണ്​ഗ്രസിന്റെ മറുപടി.

STORY HIGHLIGHTS: Mahua Moitra said that BJP should not invade the privacy of opposition members.

Next Story