Top

ടെലികോം ബില്ലിലെ 'ഭഗവത്ഗീത' പരാമര്‍ശം; പരിഹസിച്ച് മഹുവ മൊയ്ത്ര

ടെലികോം കരട് ബില്ലിന്റെ വിശദീകരണ കുറിപ്പിന്റെ അഞ്ചാം പേജിനെ കുറിച്ചാണ് മഹുവ പരിഹസിച്ചത്

23 Sep 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടെലികോം ബില്ലിലെ ഭഗവത്ഗീത പരാമര്‍ശം; പരിഹസിച്ച് മഹുവ മൊയ്ത്ര
X

കൊല്‍ക്കത്ത: ടെലികോം കരട് ബില്ലിന്റെ വിശദീകരണത്തിലെ ഭഗവത്ഗീത പരാമര്‍ശത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ടെലികോം കരട് ബില്ലിന്റെ വിശദീകരണ കുറിപ്പിന്റെ അഞ്ചാം പേജിനെ കുറിച്ചാണ് മഹുവ പരിഹസിച്ചത്. ട്വിറ്ററിലൂടെയാണ് മഹുവയുടെ ട്രോള്‍.

സ്‌പെക്ട്രത്തെ ആത്മാവ്, അജര്‍ നാശമില്ലാത്തത്, അമര്‍ മരണമില്ലാത്തത് എന്നിവയുമായാണ് ടെലികോം ബില്ലില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നത്. 'ഒരു തരത്തില്‍ പറഞ്ഞാല്‍ സ്‌പെക്ട്രം ആത്മയോട് സാമ്യമുള്ളതാണ്. അത് ഭഗവദ്ഗീതയില്‍ വിവരിച്ചിരിക്കുന്ന അജര്‍,അമര്‍, ആണ്. ആത്മാവിനെ പോലെ സ്‌പെക്ട്രത്തിനും ഭൗതിക രൂപമില്ല. എന്നിട്ടും അത് സര്‍വ്വ വ്യാപിയാണ്. എന്നാണ് കരട് ബില്ലില്‍ പറയുന്നത്. ഇതൊരു ആത്മീയ പാഠമല്ല. ഡോട് ഇന്ത്യ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ടെലികോം ബില്ലിന്റെ വിശദീകരണ കുറിപ്പിലെ അഞ്ചാമത്തെ പേജാണ് 'എ്ന്നാണ് മഹുവ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലോകസഭയിലെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരായ ശശിതരൂരിനെയും കാര്‍ത്തി ചിദംബരത്തെയും ദ്രാവിഡ കഴകം നേതാവ് തമിഴച്ചി തങ്കപാണ്ഡ്യനെയും മഹുവ ട്വിറ്ററില്‍ ടാഗ് ചെയ്തു. വ്യക്തമായതും അത്യാവശത്തിനു ഉപകരിക്കുന്നതുമായ വായന സാമഗ്രിയാണ് ഭഗവത്ഗീതയെന്നും അവര്‍ പറഞ്ഞു. കരട് ബില്ലിന്റെ പാര്‍ലമെന്ററി സ്റ്റാന്റിങ്‌ കമ്മിറ്റിയുടെ സിറ്റിങ്ങില്‍ ഭഗവത്ഗീതയുടെ ഒരു പകര്‍പ്പ് കൊണ്ടു പോകുമെന്നും മഹുവ പറഞ്ഞു.

ഒക്ടോബര്‍ 20 വരെ പൊതുജനാഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊണ്ട് കരട് ബില്‍ ടെലികോം വകുപ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു

STORY HIGHLIGHTS: mahua moitra makes fun of spectrum ajar amar

Next Story